വിനോദ സഞ്ചാരികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ബാലി. ക്ഷേത്രങ്ങളുടെയും വിശ്വാസാചാരങ്ങളുടെയും നാട്. കേരളത്തിന്റെ അതെ പച്ചപ്പ് ചുറ്റുപാടും.
ബാലിയിലെത്തി രണ്ടാമത്തെ ദിവസം.
കാണുന്നത് ഏറെയും കൗതുകകാഴ്ചകൾ. ലൈം സ്റ്റോണുകള്‍ മനോഹരമായി ചീകി നിര്‍ത്തിയിരിക്കുന്ന സൗത്ത് ബാലിയിലെ ഗരുഡ വിസ്നു കെങ്കാന കൾച്ചറൽ പാർക്കിലേക്കായിരുന്നു യാത്ര.
അകത്തേക്ക് കയറുന്നതിനു മുൻപായി കുറച്ചു നേരത്തേക്ക് രണ്ടര ലക്ഷം രൂപ കൊടുത്ത് ഞാനും ബാലിയിലെ രാജാവായി മാറി. 1377 രൂപ യാണ് ശരിക്കും അതിനായി ചെലവഴിച്ചത്.
സൗത്ത് ബാലിയിലെ ഗരുഡ പ്രതിമ അത്തരത്തിലുള്ളതാണ്. അടുത്തായി അനാചാദനം ചെയ്ത ഗരുഡന്റെയും, വിഷ്ണുവിന്റെയും പ്രതിമയാണ് മുഖ്യ ആകർഷണം. പുരാണ പക്ഷിയായ ഗരുഡൻ്റെ വാഹനത്തിൽ കയറുന്ന വിഷ്ണുവിനെയാണ് സമുദ്ര നിരപ്പിൽ നിന്നും 122 അടിയോളം ഉയരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ബാലി ബെസ്റ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നതിലുപരി ഒരുപാട് സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്.
ഗരുഡ വിസ്നു കെങ്കാന കൾച്ചറൽ പാർക്കിന് ഒറ്റയടിക്ക് 70,000 പേരെ ഉൾക്കൊള്ളാൻ കഴിയും. ചരിത്രവുമായി കോര്‍ത്തിണക്കി നിര്‍മ്മിച്ചിട്ടുള്ള അതിമനോഹരമായ പാര്‍ക്ക്. ഒരു കുന്നിന്റെ മുകളില്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിച്ചിട്ടുള്ള വെള്ളച്ചാട്ടം. അത്തരം വെള്ള ചാട്ടം പല ഇടങ്ങളിലും കുറെ കണ്ടിട്ടുണ്ടെങ്കിലും ഇതിനൊരു സ്വാഭാവിക സൗന്ദര്യം ഫീൽ ചെയ്തു. ബാലിയിലെ യഥാര്‍ഥ സംസ്‌കാരം തിരിച്ചറിയാനായി ഒരു ദിവസം മുഴുവന്‍ ഇവിടെ ചെലവഴിച്ചാൽ മതിയെന്ന് തോന്നി പോകും. സൗത്ത് ബാലിയുടെ 360 വ്യു ഇവിടെ നിന്നാല്‍ കിട്ടും. മാത്രമല്ല ഷോപ്പിങിനും പറ്റിയ ഇടം. സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സിനൊക്കെ 10, 100 ഷോര്‍ട്ട്‌സിനും റീല്‍സിനുമുള്ള അനുഭവങ്ങള്‍ ഇവിടെയുണ്ട്. ബീച്ച് ക്ലബ്, അഡ്വഞ്ചറേഴ്‌സ് ആക്ടിവിറ്റിയൊക്കെ നേരിൽ തന്നെ വന്നു അനുഭവിച്ചറിയുന്നതാകും നല്ലത്. പറഞ്ഞാൽ എവിടെയും എത്തില്ല. ഇവിടെ ഏത് സൈഡിലേക്ക് കാമറ തിരിച്ചു ഫോട്ടോ എടുത്താലും അത് ലൈഫിൽ നിങ്ങൾ എടുക്കുന്ന ഏറ്റവും മനോഹരമായ ചിതം ആയി മാറാനും സാധ്യതയുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വൃത്തിയുള്ളതും നീലനിറത്തിലുമുള്ള മെലാസ്റ്റി ബീച്ചിലേക്കാണ് ഇനി യാത്ര തിരിക്കുന്നത്. ഫോട്ടോഗ്രാഫർമാരുടെ പറുദീസയിൽ എന്തൊക്കെ അത്യുഗ്രൻ കാഴ്ചകൾ ഉണ്ടെന്ന് കണ്ടറിയാം. ഇത്തരത്തിൽ ഒരു യാത്ര അനുഭവം നിങ്ങളും ബാലിയിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്റെ സ്വന്തം സ്ഥാപന്മായ റോയൽ സ്കൈ ഹോളിഡേയ്സ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരും. വിളിക്കേണ്ട നമ്പർ: +91 9846571800