പ്രിയ സഞ്ചാരികളേ… ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം സന്ദർശിക്കാൻ വരുന്നോ? ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് അറിയാമോ? അറിയാത്തവർക്കായി പറഞ്ഞുതരാം.
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട്. കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം സാക്ഷാൽ ആദി നാരായണനായ മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.
ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.
കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങൾ ഈ പ്രദേശത്താണ്.
ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങൾ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കൾ ഗോപുരത്തേ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം.
ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്. മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയശില്പങ്ങളിലൊന്നായി അങ്കോർവാത് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടു വരുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രസൌധം വളരെ വലിപ്പമേറിയതാണ്. ഇതിലെ ലളിതവും സ്നിഗ്ധവും ആയ ശില്പങ്ങളും അലങ്കാരസംവിധാനങ്ങളും നിസ്തന്ദ്രവും നിഷ്കൃഷ്ടവുമായ കലോപാസനയുടെ നിദർശനങ്ങളാണ്. ചുറ്റുമുള്ള വിസ്താരമേറിയ കിടങ്ങും അതിലൂടെ പ്രധാന ഗോപുരത്തിലേക്കുള്ള നടപ്പാതയും മിനുസമുള്ള ചെങ്കല്ലുകൾ പടുത്തതാണ്. നടപ്പാതയുടെ നീളം 1,800 അടി വരും.
അങ്കോർ വാട്ട് നിലവിൽ കമ്പോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്. കമ്പോഡിയയിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ട്. സന്ദർശകരിൽ നിന്നും ഈടാക്കുന്ന പ്രവേശന ഫീസിൻ്റെ ഒരു ഭാഗം ക്ഷേത്രം സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
ചരിത്രം നേരിട്ടു കണ്ടറിയുവാനും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാനും പുരാതന പൗരസത്യ കലാരൂപങ്ങള്‍ അറിയുവാനാഗ്രഹിക്കുന്നവരും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് അങ്കോര്‍ വാറ്റ്. കംബോഡിയയിലേക്കുള്ള മികച്ച യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.