An exclusive trip at a cost of 21 lakh

5 ലക്ഷത്തിന്റെ വിസ, 21 ലക്ഷം ചെലവിൽ ഒരു എക്സ്‌ക്ലൂസിവ് യാത്ര!

by September 19, 2024

കൊച്ചിയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട വിമാന യാത്ര. മലേഷ്യയിൽ ആദ്യം വിമാനമിറങ്ങി. മനോഹരമായ കാഴ്ചകൾ. സന്തോഷ നിറവ്. ഇന്തോനേഷ്യയിലെ ബാലിയിലേക്കാണ് യാത്ര.

കൊച്ചിയില്‍ നിന്നും നേരിട്ട് ബാലിയിലേക്ക് വിമാനമില്ലാത്തതിനാലാണ് മലേഷ്യവഴി യാത്ര തിരിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ തായ്‌ലന്‍ഡ് വഴിയോ വിയറ്റ്‌നാം വഴിയോ ബാലിയിലേക്ക് പോണം. ഓരോ ആകാശ യാത്രയും പുതുമയുള്ളതാണ്. പ്രത്യേകിച്ച് ഓരോ ടേക്ക് ഓഫും ലാന്‍ഡിംഗും. ലാന്‍ഡിംഗില്‍ അവിടത്തെ ഗ്രാമക്കാഴ്ചകളും നഗരക്കാഴ്ചകളും ഏറെക്കുറെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ബാലിയിലെ അതിമനോഹരമായ എയര്‍പോട്ടിലേക്ക് പറന്നിറങ്ങുകയാണ്. ഒരുപാട് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിരനിരയായി കിടക്കുന്നത് കാണാന്‍ തന്നെ വല്ലാത്തൊരു പ്രൗഢി. ഫ്ലൈറ്റ് ഇറങ്ങി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഹെല്‍ത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു. കോവിഡിന് ശേഷം ഇപ്പോഴും ഇവിടെ ഇങ്ങനെയാ. നേരെ വിസ കൗണ്ടറിലേക്ക്. 35 ഡോളര്‍ കൊടുത്ത് വിസ അടിച്ചുകിട്ടി. കോവിഡിനൊക്കെ വളരെ മുമ്പാണ് ബാലി വിസിറ്റ് ചെയ്തത്. കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം ഫില്ല് ചെയ്തു കൊടുക്കണം. മുമ്പ് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. മുമ്പ് കണ്ടതില്‍ നിന്നും ഒരുപാട് സൗകര്യങ്ങളിലേക്ക് ബാലി മാറിയ അനുഭവം.

വ്യത്യസ്ത ജീവിതവും ഭക്ഷണവും തേടിയുള്ള യാത്രയാണ് ഇത്തവണത്തേതും. തനത് ഇന്തോനേഷ്യന്‍ രുചികള്‍ ആണ് ആദ്യം മുന്നിലെത്തിയത്. നോണ്‍ വെജ് വിഭവങ്ങളുടെ വലിയോരു കലവറയിലേക്ക് ചെന്ന് കയറി. പലനിറങ്ങളില്‍ വ്യത്യസ്തതരം രുചികള്‍. പച്ചക്കറി വിഭവങ്ങളുടെ നീണ്ട നിര. മുട്ട കൊണ്ടുമാത്രം 25 ല്‍ അധികം വിഭവങ്ങള്‍. മാംസവും മീനും വ്യത്യസ്തങ്ങളായ രീതിയില്‍ പാകം ചെയ്തിരിക്കുന്നു. കാന്താരി മുളകരച്ചു വെച്ച ചിക്കന്‍ ലെഗ്പീസ് എടുത്തുകൊണ്ട് ഒരറ്റത്തു നിന്നും തുടങ്ങി. ഓരോ ഐറ്റത്തിന്റെയും പേരിൽ ഉണ്ട് കൗതുകം. വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഏതു നാട്ടില്‍ ചെന്നാലും ഭക്ഷണം നമുക്കൊരു വികാരമാണല്ലോ. ബാലിയില്‍ എത്തുന്നവര്‍ ഭക്ഷണകാര്യത്തില്‍ പേടിക്കണ്ട. ബീഫും, ചിക്കനും, കൂന്തലും ബ്രോക്കോളിയും സാലഡ്സും കൊണ്ട് തല്ക്കാലം എന്റെ പ്ലേറ്റ് നിറഞ്ഞു. ഭക്ഷണ രുചിയിലെ വൈവിധ്യം എടുത്തു പറയണം. എരുവും പുളിയും കൊണ്ട് രസിപ്പിച്ച മലയാളികളുടെ രുചിമുകുളങ്ങൾക്ക് പ്രിയപ്പെട്ടതാകും ബാലിയിലെ ഭക്ഷണ വൈവിധ്യം എന്നുറപ്പ്.

ഏറെക്കാലമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഏറ്റവും മികച്ച പാക്കേജുകളില്‍ റോയല്‍സ്‌കൈ ഹോളിഡെയ്‌സ് എന്ന എന്റെ സ്ഥാപനം നിങ്ങളുടെ സ്വപ്‌ന യാത്രക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നു.

ടൂർ പാക്കേജുകളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക!

Royalsky Holidays:
Call +91 9846571800
Email: info@royalskyholidays.com
Website: www.royalskyholidays.com

Leave a Reply

Your email address will not be published. Required fields are marked *

Go to top