കാല് കൊണ്ട് തോണി തുഴയുന്ന സ്ത്രീകളുടെ നാട്ടിൽ!|The Land Where Women Row with Their Legs – Tràng An, Vietnam|

10 Views November 18, 2025

നിങ്ങൾ കാല് കൊണ്ട് തോണി തുഴയുന്ന സ്ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ടോ? യാത്രാ ദൈർഘ്യം കാരണം പൊതുവെ ടൂർ ഏജൻസികൾ ഒഴിവാക്കുന്ന വിയറ്റ്നാമിലെ ഒരു കിടിലൻ സ്ഥലത്തേക്കാണ് ഇന്നത്തെ യാത്ര. ട്രാങ് ആൻ.ഹനോയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ യാത്ര ചെയ്താൽ ട്രാങ് ആനിൽ എത്തിച്ചേരാം. — നിൻ ബിൻ പ്രവിശ്യയിലെ അത്ഭുതലോകമായ Tràng An!

മലകളും നദികളും ചേർന്ന് പണിത ഒരു അത്ഭുത ഭൂമിയാണിത്. ഇവിടെ ജലത്തോടൊപ്പം ഒഴുകുന്നത് ചരിത്രവും പുരാണങ്ങളുമാണ്!വിയറ്റ്നാമിലെ Tràng An എന്ന സ്ഥലം ഇന്ന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഒരു അത്ഭുതമാണ്.
മലകൾ, നദികൾ, ഗുഹകൾ എല്ലാം ചേർന്ന് പണിത ഈ പ്രദേശം, ഒരിക്കൽ പഴയ രാജവംശങ്ങളുടെ മറഞ്ഞ കോട്ടകളും ക്ഷേത്രങ്ങളും നിറഞ്ഞിരുന്ന ഇടമായിരുന്നു.
അവിടെയുള്ള ഗുഹകൾ രാജാക്കന്മാർ യുദ്ധസമയത്ത് ഒളിത്താവളമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഇപ്പോൾ അത് ലോകമെമ്പാടുമുള്ള യാത്രക്കാരുടെ പ്രിയ സ്ഥലമാണ്.

കാല് കൊണ്ട് തോണി തുഴയുന്ന സ്ത്രീകളാണ് ഇവിടത്തെ ഏറ്റവും വിചിത്രമായ കാഴ്ച !
അവർ ഇരുന്ന് കൊണ്ട് കാൽ നീട്ടി തോണി തുഴയുമ്പോൾ അത് കാണുന്നത് തന്നെ ഒരു മാജിക് പോലെ തോന്നും. കൈകളല്ല, കാലുകളാണ് അവരുടെ കരുത്ത്.
തോണിയിൽ കയറി പർവ്വതങ്ങളുടെ അടിയിലൂടെ നീങ്ങുമ്പോൾ, വെള്ളത്തിന്റെ മൃദുവായ ശബ്ദത്തിലും ഗുഹകളുടെ ഇരുട്ടിലും ചരിത്രത്തിന്റെ നിശ്വാസം കേൾക്കാം.
കാല് കൊണ്ട് തോണി തുഴയുന്ന സ്ത്രീകളുടെ സാന്നിധ്യത്തോടെ, ഈ യാത്ര കൂടുതൽ മനോഹരവും കൗതുകവും ആകുന്നു.
തോണി ഗുഹകൾക്കടിയിലൂടെ കടക്കുമ്പോൾ, വെള്ളത്തിന്റെ തണുപ്പ് മുഖത്ത് തട്ടും, പർവ്വതങ്ങൾ ഇരുണ്ട ആകാശം പോലെ മുകളിലായി നിൽക്കും… അതിനിടയിൽ, കാൽ കൊണ്ട് തോണി തുഴയുന്ന ആ സ്ത്രീകളുടെ ചിരി – യാത്രയെ കൂടുതൽ സുന്ദരമാക്കും.

Tags :
Go to top