പെട്ടെന്നുള്ള കുഴഞ്ഞ് വീഴുന്ന മരണങ്ങൾ? നേരത്തേ കണ്ടുപിടിക്കാം!

2 Views September 18, 2025

 

കേരളത്തിൽ സഡൻ കാർഡിയാക് അറസ്റ്റ് കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പണ്ട് കാലത്ത് പ്രായമായവരിൽ മാത്രമായി കരുതിയിരുന്ന ഹൃദയാഘാതം, ഇന്ന് യുവാക്കളെയും കുട്ടികളെയും പോലും പിടികൂടുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇത്തരം അപ്രതീക്ഷിത മരണങ്ങൾക്ക് ഇരയായിട്ടുള്ളത് ആശങ്ക കൂടുതൽ വർദ്ധിപ്പിക്കുന്നു.

ആരോഗ്യ സൗകര്യങ്ങളിൽ മുന്നേറ്റങ്ങൾ നേടിയിട്ടും, ഹൃദയാഘാതങ്ങളുടെ വർദ്ധനവ് കേരളത്തിന് മുന്നിൽ ഗൗരവമായ വെല്ലുവിളിയാകുന്നു. പലപ്പോഴും നെഞ്ചുവേദന, ശ്വാസം മുട്ടൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കുന്നതും രോഗം കണ്ടെത്താൻ വൈകിക്കുന്നു .
വിദഗ്ധരുടെ അഭിപ്രായത്തിൽ ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ഹൃദയാഘാതാത്തിന് പിന്നിലെ പ്രധാന കാരണം. കാരണങ്ങൾ കണ്ടത്തിയാൽ ഈ രോഗങ്ങൾ എളുപ്പത്തിൽ മറ്റിയെടുക്കാവുന്നതേ ഉള്ളൂ…

CT Coronary Angiogram എന്ന് കേട്ടിട്ടുണ്ടോ? ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലെ (Coronary Arteries) തടസ്സങ്ങൾ, narrowing, calcium deposit-കൾ എന്നിവ വ്യക്തമായി കണ്ടെത്താൻ സഹായിക്കുന്ന സുരക്ഷിതവും നോൺ-ഇൻവേസീവ് പരിശോധന യാണ്. കോൺട്രാസ്റ്റ് ഡൈ ഉപയോഗിച്ച് നടത്തുന്ന ഈ CT സ്കാൻ 3D ഇമേജുകൾ നൽകുന്നതിനാൽ രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയാനും കാർഡിയാക് രോഗങ്ങൾ തടയാനും സഹായിക്കുന്നു.CT Coronary Angiogram ടെസ്റ്റ് ചെയ്താൽ എളുപ്പത്തിൽ നമ്മുടെ ഹൃദയത്തിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കാം.

നമ്മുടെ നാട്ടിൽ ഈ പരിശോധനാ രീതി എവിടെ ലഭിക്കുമെന്നോ? അധികം തിരയൊന്നും വേണ്ട, നമ്മുടെ കൊച്ചിയിലെ
വൈറ്റിലയിലെ Vivid Diagnostics Centre ൽ പോയാൽ മതി. ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് ഏറ്റവും പുതിയ സംവിധാനങ്ങൾ സ്ഥാപനം ഒരുക്കിയിട്ടുണ്ട്. ലോകോത്തര സാങ്കേതികവിദ്യയും വിദഗ്‌ധ ഡോക്ടർമാരുടെ പരിചരണവും ഒത്തുചേർന്ന് വിവിഡ് ഡയഗ്നോസ്റ്റിക്സ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ മാറ്റം സൃഷ്ടിക്കുന്നു.

Tags :
Go to top