തായ്ലൻഡിൽ മലയാളി യാത്രികരുടെ തോന്നിവാസങ്ങൾ
13 Views September 10, 2025വിനോദ സഞ്ചാരികളോ? അതോ തോന്നിവാസികളോ? തായ്ലൻഡിൽ എത്തുന്ന പല ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും, പെരുമാറ്റം കണ്ടാൽ നാട്ടുകാർ ചോദിക്കുന്ന ചോദ്യം ഇതാണ്.യാത്രക്കായി എത്തിയതാണോ, അതോ ZERO CIVIC SENSE കൈമുതൽ ആക്കിയവരോ? പൊതു സ്ഥലങ്ങളിൽ ബഹളം, കടലോരങ്ങളിൽ മാലിന്യം വലിച്ചെറിയുക, നാട്ടുകാരുടെ സംസ്കാരത്തോട് അനാദരവ് അങ്ങനെ തദ്ദേശീയർക്ക് പൊതുശല്യമായുമാറുകയാണ് തായ്ലൻഡിൽ എത്തുന്ന മലയാളി ടൂറിസ്റ്റുകൾ.
തായ്ലൻഡ് വിനോദസഞ്ചാരികളുടെ സ്വർഗ്ഗമാകുമ്പോഴും, ചിലരുടെ തോന്നിവാസങ്ങൾ അവിടുത്തെ സൗഹൃദത്തിനും സംസ്കാരത്തിനും തന്നെ അപമാനമായി മാറുന്നു. യാത്രയുടെ അർത്ഥം പഠനവും ആദരവും ആണെന്ന് മനസ്സിലാകാതെ, പലർക്കും അത് സെൽഫികളും ഷോ ഓഫുകളും മാത്രമായി മാറിക്കഴിഞ്ഞു. തദ്ദേശീയ സംസ്കാരത്തോട് ആദരം കാണിക്കാനും, സ്ഥലത്തിന്റെ സൗന്ദര്യം അനുഭവിക്കാനുമുള്ള അവസരമാണ് ഓരോ വിനോദ സഞ്ചാരകേന്ദ്രവും.
വിദേശത്ത് എത്തുന്ന ഇന്ത്യക്കാരുടെ തെറ്റായ ഓരോ പ്രകടനവും വ്യക്തിപരമായ നാണക്കേട് മാത്രമല്ല, രാജ്യത്തിന്റെ പേരിനും വലിയ കളങ്കമാണ് ഉണ്ടാക്കുന്നത്. നിയമങ്ങൾ പാലിക്കാത്തതും പരിസരശുചിത്വം പുലർത്താതതും, സഭ്യമല്ലാതെ പൊതുഇടങ്ങളിൽ പെരുമാറുമ്പോഴും പോകുമ്പോൾ “Zero Civic Sense Travellers” എന്ന മുദ്ര അവരുടെ പുറകിൽ പതിയുന്നതിൽ അത്ഭുതമില്ല.
യാത്രക്കാർക്കുള്ള ഉത്തരവാദിത്വം ഒരിക്കലും ഓരോ യത്രികനും മറക്കാൻ പാടില്ല. ഓരോ വിനോദസഞ്ചാര കേന്ദ്രവും നമുക്ക് നൽകുന്നത് പുതിയ അറിവുകളും അനുഭവങ്ങളുമാണ് . എന്നാൽ തിരിച്ചുപോക്കുമ്പോൾ അവിടെ നമ്മൾ വിടുന്നതോ മാലിന്യവും മോശം ഓർമ്മകളും ആണെങ്കിൽ, അത് യാത്രയല്ല ആ ദേശത്തിനോടുള്ള അപമാനം തന്നെയല്ലേ?