ഭക്ഷണപ്രേമികൾ നിറയുന്ന തെരുവ്: സ്ട്രീറ്റ് ഫുഡും സ്പെഷ്യൽ മട്ടൻ സൂപ്പും!

4 Views October 4, 2024

ബാലിയിലെ തെരുവ് ഭക്ഷണം രുചി വൈവിധ്യം കൊണ്ടു മാത്രമല്ല, കണ്ണുകൾക്ക് വിരുന്ന് നൽകുന്ന നാടൻ പാചക ശൈലിക്കും പേരുകേട്ടതാണ്.

ആർഭാടങ്ങൾ ഇല്ലാതെ രുചികരമായ ഭക്ഷണം യഥേഷ്ടം വിളമ്പുന്ന ഇടം. ബീഫിലും മട്ടനിലും ചിക്കനിലും വിഭവങ്ങൾ ഏറെ. ചിക്കനിലെ ഓരോ പാർട്ട്‌സും വെവ്വേറെ പാചകം ചെയ്തിരിക്കുന്നു. നമ്മുടെ ഒക്കെ ഇവിടെ ഗ്രിൽസിന്റെ കൂടെ സാലഡ്സ് ഫ്രഞ്ച് ഫ്രൈസ് ആണെങ്കിൽ അവിടെ നോൺ വെജ് വിഭവങ്ങളുടെ കൂടെ കിട്ടുന്നത് വഴുതന ഫ്രൈ, ബീൻസ് ഫ്രൈ ഒക്കെയാണ്.

നല്ല തിരക്കുണ്ട്, ഫാമിലിയായും ഒറ്റയ്ക്കും നിരവധി ആളുകൾ വരുന്നു. സ്ട്രീറ്റ് ഫുഡ്‌ കുക്കിംഗ്‌ന്റെ പരിമിതികൾ ഒന്നും ആളുകൾക്ക് ഒരു വിഷയമേ അല്ല എന്ന് തോന്നി. എല്ലാവരും ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നു. പാട്ട് പാടുന്നു. കളി ചിരികളിൽ മുഴുകുന്നു.

രാത്രിയാകുന്നതോടെ ഭക്ഷണ പ്രേമികൾ നിറയുന്ന തെരുവിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകളെത്തും. അവർക്കായി എരിവും മധുരവും പുളിയും നിറയുന്ന വിഭവങ്ങൾ തീൻ മേശയിൽ എത്തും.

ഇത്തരത്തിൽ ഒരു യാത്ര അനുഭവം നിങ്ങളും ബാലിയിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്റെ സ്വന്തം സ്ഥാപന്മായ റോയൽ സ്കൈ ഹോളിഡേയ്സ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരും. വിളിക്കേണ്ട നമ്പർ: +91 9846571800

Tags :
Go to top