6 famous books related to travel

പ്രിയപ്പെട്ട യാത്രകൾ സമ്മാനിച്ച ഇതിഹാസരചനകൾ..

by August 24, 2024

വായനയും യാത്രയും മനുഷ്യന്റെ ഏറ്റവും വലിയ അനുഭൂതിയാണ്. പുസ്തകവും യാത്രയും ഒരുപോലെ സ്നേഹിക്കുന്നവർക്ക് ഇതു രണ്ടും ഒഴിച്ചു കൂടാനാകാത്ത വികാരം തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാൻ സ്വയം പരുവപ്പെടാൻ ഇതു രണ്ടും മനുഷ്യരിൽ കെട്ട് പിണഞ്ഞു കിടക്കുന്നു. ഓരോ യാത്രയും തിരിച്ചറിവിന്റെതു കൂടിയാണ്. അതിൽ മുൻപേ നടന്നവരുടെ അനുഭവങ്ങൾ കൂടി പങ്കുവെക്കപ്പെട്ടാലോ. യാത്രയിൽ കൂടെ കരുതാം ഈ പുസ്തകങ്ങൾ.

സെവന്‍ ഇയര്‍സ് ഇന്‍ ടിബറ്റ്

പര്‍വ്വതാരോഹകനായ ഹെയ്ന്റിച്ച് ഹാററുടെ ഹിമാലയത്തേക്കുള്ള യാത്രയാണ് സെവന്‍ ഇയര്‍സ് ഇന്‍ ടിബറ്റില്‍. പാപമോചനത്തിന്റെ ഈ കഥ വായനക്കാരെ ഹിമാലയങ്ങളുടെ മുകളില്‍ അവരുടെ ആത്മാവിലേക്ക് കൊണ്ടു പോകും. ടിബറ്റിന്റെ രാജഭരണകാലത്തെ ഉള്‍ക്കാഴ്ചകള്‍, ദലൈലാമയുടെ സ്വകാര്യ വസതി, ഹിമാലയങ്ങളിലേക്ക് യാത്ര അങ്ങനെ ഒരുപാട് ഈ പുസ്തകത്തില്‍ ഉണ്ട്.

എ പാസ്സേജ് ടു ഇന്ത്യ

ഇ.എം.ഫോസ്റ്ററുടെ ഒരു ക്ലാസ്സിക് ആണ് ‘എ പാസ്സേജ് ടു ഇന്ത്യ’. 1920-ലെ ഇന്ത്യന്‍ ജീവിതത്തെയും രാഷ്ട്രീയത്തിലേക്കും ഈ പുസ്തകം നിങ്ങളെ കൊണ്ടു പോകും. ഫോസ്റ്റര്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് ഇത്. വര്‍ഗീയതയും മറ്റു സാമൂഹിക പ്രശ്നങ്ങളും കൊണ്ട് നിറഞ്ഞ ഒരു ഇന്ത്യയെ ആണ് അദ്ദേഹം ഈ പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്. നോവലിലെ മുഖ്യ കഥാപാത്രം ഡോ. അസീസ് സാങ്കല്പിക ഗുഹയായ മറാബാര്‍ ഗുഹയിലേക്ക് വായനക്കാരെ കൂട്ടികൊണ്ട് പോകും. ബിഹാറിലെ ബാരാബര്‍ ഗുഹയാണ് ഇത് എന്നാണ് പറയപ്പെടുന്നത്.

ഈറ്റ് പ്രേ ലവ്

എലിസബത്ത് ഗില്‍ബെര്‍ട്ടിന്റെ മനോഹരമായ ഒരു പുസ്തകമാണ് ഈറ്റ് പ്രേ ലവ്. ഒരു പെട്ടി നിറയെ നാഷണല്‍ ജിയോഗ്രാഫിക് മാസികകളുമായി ലോകം ചുറ്റി കാണണമെന്ന് സ്വപ്നവുമായി നടക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഇതില്‍ പറയുന്നത്. ഇറ്റലി, ഇന്ത്യ, ബാലി എന്നീ സ്ഥലങ്ങളില്‍ നടത്തിയ യാത്ര നോവലില്‍ വിവരിക്കുന്നു.

ബിയോണ്ട് ദി സ്‌കൈ ആന്‍ഡ് ദി എര്‍ത്ത് ; എ ജേര്‍ണി ഇന്‍ടു ഭൂട്ടാന്‍

കനേഡിയന്‍ എഴുത്തുകാരി ജാമീ സെപ്പ ആണ് ബിയോണ്ട് ദി സ്‌കൈ ആന്‍ഡ് ദി എര്‍ത്ത് ; എ ജേര്‍ണി ഇന്‍ടു ഭൂട്ടാന്‍ എന്ന ഓര്‍മ്മക്കുറിപ്പ് രചിച്ചത്. ഭൂട്ടാനിലേക്ക് രണ്ടു വര്‍ഷത്തെക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ജാമീ പോകുന്നത്. എന്നാല്‍ പിന്നീട് രാജ്യത്തെ കുറിച്ച് ഒരു മനോഹരമായ നോവല്‍ എഴുതുകയായിരുന്നു ജാമീ. ഭൂട്ടാനിലെ സംസ്‌കാരം, മതം, ഷാമനിസത്തിലുള്ള ആളുകളുടെ വിശ്വാസം, ജീവിതരീതികള്‍ എന്നിവയൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നു. ഭൂട്ടാന്‍ എന്ന സുന്ദരമായ രാജ്യത്തിന്റെ മികച്ച വിവരണമാണ് പുസ്തകം നല്‍കുന്നത്.

മാല്‍ഗുഡി ഡേയ്സ്

ആര്‍.കെ. നാരായണന്റെ ചെറുകഥാ സമാഹാരമാണ് മാല്‍ഗുഡി ഡെയ്സ്. യാത്രാപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളില്‍ ഒന്നാണ് ഇത്. ഈ ചെറുകഥാ സമാഹാരത്തില്‍ കഥകളുടെ പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാല്‍ഗുഡി എന്ന പട്ടണമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളുടെ സങ്കീര്‍ണ്ണമായ അവസ്ഥയാണ് പുസ്തകത്തില്‍ പറയുന്നത്. അലസത നിറഞ്ഞ ദിവസങ്ങളില്‍ ചെറുമയക്കത്തില്‍ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളൊക്കെ ആലോചിച്ച് മാല്‍ഗുഡി ഡേയ്സ് വായിക്കുക.

ദി ജിയോഗ്രാഫി ഓഫ് ബ്ലിസ്; വണ്‍ ഗ്രമ്പ്സ് സെര്‍ച്ച് ഫോര്‍ ദി ഹാപ്പിയസ്റ്റ് പ്ലെസസ് ഇന്‍ ദി വേള്‍ഡ്

ലോകത്തെ ഏറ്റവും സന്തോഷമായ സ്ഥലം കണ്ടുപിടിക്കാനുള്ള യാത്രയാണ് എറിക് വീനറിന്റെ ഈ പുസ്തകം. ഹാസ്യം നിറഞ്ഞ ഒരു ഓര്‍മ്മകുറിപ്പാണ് ഇത്. മൊള്‍ഡോവ, ഖത്തര്‍, ഭൂട്ടാന്‍, ഐസ്ലാന്‍ഡ്, സ്വിസര്‍ലാന്‍ഡ്, ആംസ്റ്റര്‍ഡാം തുടങ്ങിയ രാജ്യങ്ങളിലൂടെ ഒരു യാത്ര നിങ്ങള്‍ക്ക് ഈ വായനയിലൂടെ നടത്താം. പല സ്ഥലങ്ങളിലെ ജീവിതവും മറ്റു കാര്യങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go to top