ഞാൻ വ്യത്യസ്ത തരം സൂപ്പുകളുടെ ഒരു ആരാധകനാണ്. ഓരോ സൂപ്പും ഓരോ തരത്തിലാണ്. അത്തരത്തിൽ പ്രത്യേക ഇഷ്ടം തോന്നിയിട്ടുള്ളതാണ് തായ്ലൻഡിൽ നിന്നും കഴിച്ചിട്ടുള്ള തോമിയം സൂപ്പിനോട്. പേരിൽ തന്നെ യം ഉള്ളതോണ്ട് രുചി ഉറപ്പിക്കാം.
പച്ചമരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കുന്ന ചൂടുള്ളതും പുളിച്ചതുമായ ഒരു തനത് തായ് വിഭവമാണ് തോമിയം സൂപ്പ്. തായ്ലൻഡിലെ ഏറ്റവും ജനപ്രിയവും ഐക്കോണിക് വിഭവങ്ങളിൽ ഒന്ന്.
എരിവിന് മുളകും പുളിയ്ക്ക് നാരങ്ങാനീരുമാണ് സംയോജിപ്പിക്കുക. ചൂടും അസിഡിറ്റിയും സ്വാദുകളുടെ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നു. സുഗന്ധമുള്ള തായ് സസ്യങ്ങളായ നാരങ്ങാപ്പുല്ല്, ഗാലങ്കൽ, കഫീർ നാരങ്ങ ഇലകൾ എന്നിവ ചേർക്കുന്നതും രുചി വൈവിധ്യം സൃഷ്ടിക്കുന്നു. പല വ്യതിയാനങ്ങളിൽ സൂപ്പ് ലഭ്യമാകുന്നുണ്ട്. ചിലതിൽ തേങ്ങാ പാലും ഉൾപ്പെടും. അവിടത്തെ സസ്യങ്ങളാണ് ഓറഞ്ച് നിറം സമ്മാനിക്കുന്നത്. ഏഷ്യൻ ഭക്ഷണ വിഭവങ്ങളുടെ കൂട്ടത്തിൽ തോമയം സൂപ്പ് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്.
പിന്നെ മറ്റൊരു വിശേഷം ഞാൻ ഒരു പുതിയ ഫോൺ വാങ്ങിച്ചു. പെന്റ മേനകയിൽ നെക്സസ് കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്ന്. വർഷങ്ങളായി നീണ്ടു നിൽക്കുന്ന ബന്ധമുണ്ട് അവരുമായി.
എന്റെ വീഡിയോ കണ്ടവർക്കെല്ലാം അറിയാം,
എന്റെ എല്ലാ ഫോണും ഇവിടെ നിന്നാണ് വാങ്ങിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് ഒരു ഫോൾഡ് സീരീസ് വാങ്ങിക്കുന്നത്. ഗാലക്സി ഇസഡ് ഫോർഡ് സിക്സ്. വൺ ടി.ബി. സ്റ്റോറേജ് ആണ് മെയിൻ അട്ട്രാക്ഷൻ. 512 വരെ ആണ് ഇതുവരെ എടുത്തിട്ടുള്ളത്. ജോലി സംബന്ധമായും, യാത്രകളിലും ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ള പ്രശ്നം സ്റ്റോറേജ് പരിമിതി ആണ്. ദിവസവും രണ്ടു,മൂന്നു മണിക്കൂർ ഫോണിൽ മാത്രം സംസാരിക്കേണ്ടതായി വരും. അതു കൂടാതെ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും വേറെ. അതിനൊരു പരിഹാരം കൂടിയാകും പുതിയ സീരീസ് എന്ന് കരുതുന്നു. പിന്നെ മനുഷ്യരെ മാത്രമല്ല കുറച്ച് മൃഗങ്ങളെയും ഇവിടെ കാണാം. ദേ എന്റെ കയ്യിൽ ഇരിക്കുന്നത് മലമ്പാമ്പാണ്. വേറെ പലതിനേയും ഇവിടെ വന്നാൽ കാണാം. കുട്ടികൾക്കൊക്കെ നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കും.
ഈയൊരു മോഡലിന് കമ്പനി ഗ്യാരണ്ടി വാറണ്ടി ഒക്കെ പറയുന്നുണ്ട്. ഒരു കൊല്ലത്തെ ഇൻഷുറൻസ് ഉണ്ട്. സ്റ്റാർട്ടിങ് ഓഫർ ആയിട്ട് 15000 രൂപയോളം വരുന്ന ഇൻഷുറൻസ് 1000 രൂപയ്ക്ക് എന്ന നിലയ്ക്കാണ്. ഒരു യൂട്യൂബറെ സംബന്ധിച്ച് ഫോൺ ഒരു സ്റ്റുഡിയോ കൂടിയാണല്ലോ. സ്വന്തം യാത്രകളിൽ കംഫര്ട്ടബിൾ ആയിട്ട് ഉപയോഗിക്കാനും വീഡിയോസ് കാണാനും ഫോൾഡ് ടൈപ്പ് കൂടുതൽ മെച്ചപ്പെട്ടതാകും എന്നാണ് വിശ്വാസം. കാമറ ക്ലാരിറ്റി കൂടുതൽ ആണെന്നും കേട്ടു. കൂടുതൽ വിവരങ്ങൾ ഉപയോഗിച്ചതിന് ശേഷം പറയാം. ഫോണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും പെന്റ മേനകയിലെ നെക്സസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെടാം.
മികച്ച സേവനവും സൗഹൃദവും ലഭിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു പരിചയപ്പെടുത്തൽ.
Shop : Nexus Communication
Address :
Shop No.33, Ground Floor,
Pentamenaka, Shanmugham Road,
Ernakulam – 682031
Phone : 9895544464 , 7711822228
Instagram : nexus_communication
Facebook : nexuscommunication