ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ വിശേഷങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് ലോകം.
അനന്തിൻ്റെയും രാധികയുടെയും മഹത്തായ വിവാഹം എപ്പോൾ നടക്കും എന്നതിനേക്കാൾ എവിടെ വെച്ചു നടക്കും എന്നാണ് ഏവരും ഉറ്റ് നോക്കിയത്.
2024 ജൂലൈ 14-ന് അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരാകുകയും അവരുടെ സന്തോഷകരമായ യാത്ര ആരംഭിക്കുകയും ചെയ്തു.
വിവാഹം ഏതെങ്കിലുമൊരു അന്താരാഷ്‌ട്ര കേന്ദ്രത്തിൽ നടക്കുമെന്ന് പലരും ഊഹിച്ചുവെങ്കിലും സാംസ്‌കാരികവും പരമ്പരാഗതവുമായ മൂല്യങ്ങൾക്ക് പേരുകേട്ട അംബാനിമാർ അത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുംബൈയിൽ തന്നെ വിവാഹം പ്രഖ്യാപിച്ചു.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ പ്രശസ്തമായ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് അനന്തിൻ്റെയും രാധികയുടെയും വിവാഹ ചടങ്ങുകൾ നടന്നത്.
ആഡംബരത്തിന്റെ പര്യായം: ജിയോ വേൾഡ് കൺവെൻഷൻ സെൻ്റർ
ഇന്ത്യയിലെ പ്രശസ്തമായ വാസ്തുവിദ്യാ വിസ്മയം ജിയോ വേൾഡ് കൺവെൻഷൻ സെൻ്റർ
2022 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. 1,03,012 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മഹത്തായ ഈ നിർമ്മിതി അന്താരാഷ്ട്ര സമ്മേളനങ്ങൾ,
മുൻനിര എക്സിബിഷനുകൾ, കൺവെൻഷനുകൾ, മീറ്റിംഗുകൾ, വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവയ്ക്കായുള്ള ഇന്ത്യയിലെ പ്രധാന കേന്ദ്രമാണ്. ഇവിടെയുള്ള വേദികൾ ഫിസിക്കൽ, വെർച്വൽ, ഹൈബ്രിഡ് ഇവൻ്റുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
അകത്ത് എന്താണുള്ളത്?
മുംബൈയിലെ പ്രീമിയർ ബിസിനസ് ഡിസ്ട്രിക്റ്റിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്റർ അത്യാധുനിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. സമുച്ചയത്തിൽ ഒന്നിലധികം കൺവെൻഷൻ ഹാളുകൾ, പ്രദർശന സ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവയുണ്ട്.
മൂന്ന് എക്‌സിബിഷൻ ഹാളുകൾ, രണ്ട് കൺവെൻഷൻ ഹാളുകൾ, ഒരു ബോൾറൂം, 25 മീറ്റിംഗ് റൂമുകളും സ്യൂട്ടുകളും, രണ്ട് ബിസിനസ് ലോഞ്ചുകളും, മൾട്ടി-സ്റ്റോർ കോൺകോഴ്‌സുകളും കേന്ദ്രത്തിൽ ഉണ്ട്. ഒരു പ്രത്യേക രജിസ്ട്രേഷൻ ഹാളും അതിനോട് ചേർന്നുള്ള ഒരു ബിസിനസ് സെൻ്ററും പ്രവർത്തിക്കുന്നു.
ഇത് മാത്രമല്ല, കൺവെൻഷൻ സെൻ്ററിൽ കൾച്ചറൽ സെൻ്റർ, ജിയോ വേൾഡ് പ്ലാസ, ജിയോ വേൾഡ് റെസിഡൻസസ്, ക്ലബ്ഹൗസ്, ജിയോ വേൾഡ് ഗാർഡൻ, ജിയോ വേൾഡ് ഡ്രൈവ്, ബേ ക്ലബ് എന്നിവയുമുണ്ട്.
പ്രധാന ആകർഷണങ്ങൾ
സംഗീത ജലധാര : ഉള്ളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഗ്രാൻഡ് മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ. വൈകുന്നേരം ആരംഭിക്കുന്ന സ്‌റ്റെല്ലാർ വാട്ടർ ഷോ ഒരു ക്രൗഡ് പുള്ളർ ആണ്.
ഡ്രൈവ്-ഇൻ തിയേറ്റർ : മുംബൈയിലെ ആദ്യത്തെ ഡ്രൈവ്-ഇൻ തിയേറ്ററിൻ്റെ ആസ്ഥാനമെന്ന നിലയിലും ഈ കേന്ദ്രം അറിയപ്പെടുന്നു. PVR പ്രവർത്തിപ്പിക്കുന്ന ഇവിടെ 290 കാറുകൾ വരെ ഉൾക്കൊള്ളുന്നു. അത്യാധുനിക സിനിമാറ്റിക് അനുഭവം നൽകുന്ന 4K പ്രൊജക്ഷനോടുകൂടി 25 മീറ്റർ 12 മീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ക്രീനുകളിലൊന്ന് കൂടിയാണ്.
ഒരു സിനിമയ്‌ക്ക് 1,500 രൂപ മുതൽ 1,700 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
പ്ലേ ഏരിയ : കളിപ്പാട്ടങ്ങളും അനുബന്ധ ഉപകരണങ്ങളും നിറഞ്ഞ ഒരു അത്യകർശക കളിസ്ഥലം അവിടെ ആസ്വദിക്കാം. ഒരു അദ്വിതീയ വാട്ടർ പ്ലേയും ഒപ്പം ഒരു സംഗീത ഏരിയയുമുണ്ട്, അത് ഒഴിവാക്കാനാവാത്തതാണ്.
നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ (എൻ.എം.എസി.സി) : ജിയോ ഗോൾഡ് കൺവെൻഷൻ സെന്ററിന്റെ പ്രധാന ആകർശണമാണ് എൻ.എം.സി.സി.
ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌വേ തിയേറ്റർ, ആർട്ട് ഹൗസ് എന്നിവയെ കുറിച്ച് അഭിമാനിക്കുന്ന എൻ.എം.എസി.സി ഒരു പെർഫോമിംഗ് ആർട്‌സിന്റെയും മൾട്ടി-ഡിസിപ്ലിനറി സാംസ്‌കാരിക വേദിയുമാണ്! ഇന്ത്യയിലെ കലാപ്രേമികൾക്ക് പറ്റിയ ഇടം.