അനുഭവങ്ങൾ കൊണ്ട് സമ്പന്നമാകേണ്ടതാണ് ജീവിതം. യാത്രയുടെ ദൂരമല്ല യാത്രികരുടെ മനോഭാവവും വിശാലമാകുമ്പോഴാണ് ഓരോ യാത്രയേയും വേറിട്ടതാകുന്നത്.
വ്യത്യസ്ത അനുഭവങ്ങൾ തേടിയുള്ള യാത്രകൾ ഏതൊരു മനുഷ്യന്റെയും ആസ്വാദന മികവ് വർധിപ്പിക്കും. കുന്നുകളും താഴ്വാരങ്ങളും പുഴകളും അരുവിയും കാട്ടാറുകളും മലയിടുക്കുകളും ചുരങ്ങളും, കടലും, തീരവും, വനപ്രദേശവുമെല്ലാം നൽകുന്ന യാത്രാനുഭവങ്ങൾ വ്യത്യസ്തമായിരിക്കും.
മരുഭൂമിയിലെ യാത്രാനുഭവം ആയിരിക്കില്ല കാനന പാതയിലെത്. കണ്ണ് തുറന്നു ചെവി വട്ടം പിടിച്ച് കാണേണ്ട കാഴ്ചകളും കണ്ണടച്ച് കാതുകൾ തുറന്ന് കേൾക്കേണ്ട ശബ്ദങ്ങളും യാത്രകളിൽ കടന്നെത്തും.
രാത്രിയിലെ യാത്ര പ്രദാനം ചെയ്യുന്ന ആകാശക്കാഴ്ചകൾ വാക്കുകൾക്കതീതമാണെന്ന് പറയാറുണ്ട്. അരണ്ട വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന വഴിയോര മരച്ചില്ലകൾ അപൂർവ സുന്ദരമായ കാഴ്ച തന്നെയായി മാറും.
ഗ്രാമവീഥിയിലൂടെയും നഗരവീഥികളിലൂടെയുമെല്ലാം യാത്രകളാവാം. ഓരോ പുതിയ ഇടങ്ങളും പുതിയ മനുഷ്യരും ജീവിതത്തിന് പുതു സുഗന്ധവും നവ വർണങ്ങളും പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല. എത്രയറിഞ്ഞാലും ഇനിയും അറിയാനേറെയാണെന്ന് പഠിപ്പിക്കുന്ന മാജിക്കാണ് ഓരോ യാത്രയും.
ഹൃദയ വിശാലതയും മനസ്സുഖവും ഒപ്പം ഒത്തിരി കഥകളും സമ്മാനിക്കുന്ന മാജിക്ക്. യാത്രകൾ ഉല്ലാസപ്രദവും ഉന്മേഷദായകവും ആയിത്തീരുന്നത് ഉൾത്തെളിച്ചത്തോടെ പിന്നിടുന്ന ദൂരങ്ങളും കാണുന്ന കാഴ്ചകളും ഹൃദയത്തിൽ നിറയുമ്പോഴാണ്.
മണ്ണും വിണ്ണും ഒരുക്കിവെച്ച വിശിഷ്ട വിഭവങ്ങൾ അനുദിനം ആസ്വദിക്കാനുള്ള ആഗ്രഹത്തോടെ ഇറങ്ങി പുറപ്പെടുന്നവർക്ക് യാത്ര ഒരു പാഠപുസ്തകം തന്നെയാണ് . പുതിയ നന്മയോ, വെളിച്ചമോ കിട്ടാത്ത എല്ലാ യാത്രയും അപകടം പിടിച്ചതാണ്.
എന്റെ നാടും എന്റെ യാത്രകളുമാണ് എന്നെ ഞാനാക്കിയതെന്ന് പറയാൻ നമുക്കൊരു യാത്ര പോയാലോ. അതെ ഞാൻ സ്നേഹിക്കുന്ന എന്നെ അറിയാൻ റോയൽ സ്കൈ ഹോളിഡെയ്സിനൊപ്പം നമുക്കൊരു യാത്ര പോകാം. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.