വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ പോയി വരാം എന്നാതാണ് തായ്ലന്ഡിലേക്ക് ഏവരെയും ആകര്‍ഷിക്കുന്ന ഒരു ഘടകം. ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്ലന്ഡ്.
കണ്ടു മടങ്ങിയവരെ വീണ്ടും പോകാന്‍ പ്രേരിപ്പിക്കുന്ന നിരവധി ആകര്ഷണങ്ങള് അവിടെയുണ്ട്. അതില്‍ ഒന്നാണ് ബാങ്കോക്കിലെ ഫ്ളോട്ടിങ് മാര്‍ക്കറ്റ്. തായ്ലന്ഡില് കാഴ്ചകള്‍ ഒരുപാടുണ്ടെങ്കിലും ബാങ്കോക്കിലെ ഫ്ളോട്ടിങ് മാര്‍ക്കറ്റ് ഏവര്‍ക്കും കൗതുകവും അദ്ഭുതവുമാണ്. പേര് പോലെ തന്നെ ഒഴുകി നടക്കുന്ന മാര്‍ക്കറ്റ്. തായ്ലന്ഡ് ജനതയുടെ വ്യത്യസ്തമായ സംസ്കാരം അവിടെ നിന്നും വായിച്ചെടുക്കാം. സമൂത് സോങ്ങ്ക്രാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ഈ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. മാര്‍ക്കറ്റിന്റെ അങ്ങേയറ്റം വരെ വഞ്ചിയില്‍ യാത്ര ചെയ്യാം.
കനാലിന് ഇരുവശമുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം തടിപ്പാലങ്ങളാല് പരസ്പരം ബന്ധിച്ചിരുന്നു. കുറെയധികം ഭക്ഷ്യ സാധനങ്ങള്‍ക്കൊണ്ട് പ്രദേശം നിറഞ്ഞിരിക്കും.യാത്രയിലുടനീളം ആവേശം നിറഞ്ഞ കാഴ്ചകളാണ് കാത്തിരിക്കുന്നത്. മേ ക്ലോംഗ് നദിയുടെ കനാലാണ് ആംഫാവ. ആംഫാവ വൈകുന്നേരങ്ങളില്‍ ഉണരുന്ന ചന്തയാണ്. കച്ചവടങ്ങള്‍ എല്ലാം നടക്കുന്നത് കനാലിലൂടെ ഒഴുകി നടക്കുന്ന ചെറുവള്ളങ്ങളില്‍ ആണെന്നതാണ് കൗതുകം.
ചെറിയ ബോട്ടുകളില്‍ എത്തുന്ന കച്ചവടക്കാര്‍ കനാലിന്റെ ഇരുവശങ്ങളിലുമായി നില്ക്കുന്ന ആവശ്യക്കാര്‍ക്ക് മത്സ്യ മാംസ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള രുചികരമായ ഭക്ഷണങ്ങള്‍ എത്തിച്ചു കൊടുക്കും. ഭക്ഷണം കഴിക്കാനായി മാത്രം നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. തായ് ലന്‍ഡ് യാത്രയില്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത ഒരു സ്പോട്ടാണ് ഫ്ളോ്ട്ടിംഗ് മാര്‍ക്കറ്റ്.