Palm Jumeirah world's largest artificial island in Dubai

മരുഭൂമിയില്‍ പണിത വാസ്തുവിദ്യാവിസ്മയം: പാം ജുമൈറ

by April 20, 2024

അറേബ്യന്‍ താരകങ്ങള്‍ക്കു കീഴെ ഈന്തപ്പനയുടെ ആകൃതിയില്‍ മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതത്തിന്റെ പേരാണ് പാം ജുമൈറ. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപും ദുബായിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രവും കൂടിയായ പാം ജുമൈറ അതി സമ്പന്നരുടെ നിക്ഷേപയിടം കൂടിയാണ്.

palm-jumeirah-worlds-largest-artificial-island-in-dubai

Palm Jumeirah – World’s largest Artificial island in Dubai

ഉപ്പുവെള്ളത്തില്‍ ജനവാസ യോഗ്യമായ ദ്വീപ് നിര്‍മ്മിക്കാന്‍ എമിറേറ്റ്‌സ് ഭരണാധികാരികള്‍ ചുമതലപ്പെടുത്തിയത് ഡച്ച് കമ്പനിയെ ആയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പാം ജുമൈറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദുബായ് നഗരത്തിന്റെ വിസ്തൃതി വര്‍ധിപ്പിച്ച് കടലിനു നടുവിലായി പാം ജബല്‍ അലി, പാം ദെയറ ഐലന്‍ഡ്, പാം ജുമൈറ എന്നിങ്ങനെ ദ്വീപ് ത്രയങ്ങള്‍ സൃഷ്ടിച്ചു.

ഇതില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് പാം ജുമൈറയാണ്. തുമ്പിക്കൈ, നട്ടെല്ല്, തണ്ടുകള്‍, ചന്ദ്രക്കല എന്നിങ്ങനെയാണ് പാം ജുമൈറയുടെ പ്രധാന മേഖലകള്‍ അറിയപ്പെടുന്നത്. ആഡംബര റിസോര്‍ട്ടുകളും സ്വകാര്യ വില്ലകളുമാണ് ഇവിടേക്കുള്ള ആകര്‍ഷണം. ലോകത്തിന്റെ രുചി വൈവിധ്യം ഒറ്റ തീന്‍മേശയില്‍ അനുഭവിച്ചറിയാം. കടലിനുള്ളിലെ മായാലോകം സ്വന്തമാക്കാന്‍ അതി സമ്പന്നരുടെ ഒഴുക്ക് തന്നെയുണ്ടായി. ലോസ്റ്റ് ചേമ്പേഴ്‌സ് അക്വേറിയവും അറ്റ്‌ലാന്റിസ് അക്വാവെഞ്ചര്‍ എന്ന മനോഹരമായ വാട്ടര്‍ പാര്‍ക്കും ഇവിടെയുണ്ട്. ദുബായ് മോണോറെയിൽ ഉപയോഗിച്ച് ഇവിടെയെല്ലാം ചുറ്റിക്കറങ്ങി കാണാം.

പാം ജുമൈറയിലേക്കുള്ള ജനപ്രവാഹം കണക്കിലെടുത്ത് ലോകത്തെ അതിശയിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാം ജബല്‍ അലി. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പുതിയ പാം ജബല്‍ അലി പദ്ധതി ഒരുങ്ങുന്നത്. ദുബായ് വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തുപകരുക എന്നതാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. നടപ്പാതകളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന ദ്വീപില്‍ 80 ലേറെ ഹോട്ടല്‍ റിസോര്‍ട്ടുകളും, വെള്ളച്ചാട്ടങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും വ്യത്യസ്ത സഞ്ചാര സൗകര്യങ്ങളും തുടങ്ങി നിര്‍മ്മാണ വൈവിധ്യത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. പാം ജബല്‍ അലിക്ക് മാത്രമായി പ്രത്യേകം ഗതാഗത സംവിധാനം ഏര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Go to top