ടൊയോട്ട ഹൈക്രോസിലാണ് ഇപ്പോ പുതിയ യാത്ര. എന്തുകൊണ്ട് ഹൈക്രോസ് എന്ന് പലയിടത്തു നിന്നും ചോദ്യം വരുന്നുണ്ട്. ഓട്ടോമാറ്റിക് വിരോധി ആയിരുന്ന എനിക്ക് മാറ്റം അനിവാര്യമായ ഘട്ടത്തിലാണ് പുതിയ തെരെഞ്ഞെടുപ്പ്. ഭയങ്ക ഉറക്ക പ്രിയനായിരുന്നതുകൊണ്ട് ഓട്ടോമാറ്റിക്കിലേക്ക് മാറാന്‍ ആഗ്രഹിച്ചിരുന്നതല്ല.
MG HECTOR vs TOYOTA HYCROSS Car Review
പഴയ വാഗണറിലും,സാന്‍ട്രോയിലും ക്‌സൈലോയിലുമൊക്കെയായിട്ട് ലക്ഷ കണക്കിന് കിലോമീറ്റര്‍ ഇന്ത്യയിലൊട്ടാകെ ഓടി. പിന്നെ എടുത്ത എംജിയിലും പ്രീമിയം ഫീല്‍ കിട്ടിയിരുന്നു. 80000 കിലോമീറ്റര്‍ 4 വര്‍ഷം കൊണ്ട് ഓടിച്ചു. ഞാന്‍ വളരെ സാറ്റിസ്‌ഫൈഡായിരുന്നു. ആ രീതിയിലാണ് മറ്റു പല വണ്ടികളും നോക്കിയത്. ടെസ്റ്റ് ഡ്രൈവ് നടത്തി. വാഹനത്തെക്കുറിച്ച് വലിയ ടെക്‌നിക്കല്‍ നോളജ് ഒന്നും എനിക്കില്ല. വാഹന പ്രിയവും ഇതുവരെയുള്ള അനുഭവവുമാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിയത്. കാസര്‍ഗോഡ് നിന്നാണ് വണ്ടിയെടുത്തത്. ഓൺ റോഡ് പ്രൈസ് നാൽപതു ലക്ഷമാണ് വാഹനത്തിന്റെ വില. 2500 കിലോ മീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. ഇതുവരെ വളരെ നല്ല യാത്ര അനുഭവമായിരുന്നു. എനിക്കുമാത്രമല്ല കുടുംബത്തിലുള്ളവര്‍ക്കും.
പണ്ടേ സില്‍വര്‍ കളറിനോട് പ്രത്യേക താല്‍പര്യമുണ്ട്. അത് പെട്ടെന്ന് കൂട്ടി മങ്ങാത്ത പകിട്ടാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ തോന്നലാണ്. ആദ്യമായിട്ടാണ് ഇപ്പോ വൈറ്റ് കളറിലേക്ക് മാറിയത്. ഇവിടെ ഹൈക്രോസ് ഹൈബ്രിഡ് ബുക്കിംഗ് എടുക്കാതിരുന്നത് കൊണ്ടാണ് കാസര്‍ഗോഡ് നിന്നും എടുത്തത്. അവിടന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് പുതിയ ഫീച്ചേഴ്‌സ് മനസ്സിലാക്കിയതും. കാഴ്ചയില്‍ വലിപ്പം തോന്നിയെങ്കിലും വാഹനത്തിനകത്തിരിക്കുമ്പോ ഒതുക്കം ഫീല്‍ ചെയ്യുന്നുണ്ട്. എം.ജി കൊടുക്കണം എന്ന ഒരു കണക്ക് കൂട്ടലിലാണ് ഇപ്പോള്‍. കാര്‍ പോര്‍ച്ചില്‍ വാഹനങ്ങള്‍ നിറയ്ക്കുന്നതിനോട് താല്‍പര്യമില്ല. ക്‌സൈലോ യുമായി കൂടുതല്‍ ആത്മബന്ധമുണ്ട്. വാപ്പയോടൊപ്പം യാത്ര ചെയ്ത ഓര്‍മ്മകളുണ്ട്.അത് അങ്ങനെ തന്നെ നില്‍ക്കട്ടെ.