മനോഹരം സാഹസികം എന്നീ വാക്കുകള്‍ ചേര്‍ത്തു പറയേണ്ട പേരാണ് ലേ ലഡാക്ക്. സമുദ്ര നിരപ്പില്‍ നിന്നും 16000 അടിമുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശം. വിചാരിക്കുന്നത്ര എളുപ്പമല്ല ഇവിടേക്കുള്ള യാത്ര. ആരോഗ്യസ്ഥിതിയും വേണ്ട മുന്‍കരുതലുകളും കൃത്യമായി പാലിച്ചു വേണം ഇവിടേക്ക് യാത്രക്ക് ഒരുങ്ങാന്‍.
യാത്ര ചെയ്യുന്ന ആളുടെ ശാരീരികക്ഷമത ഉറപ്പാക്കാന്‍ വെള്ളം കുടിക്കുന്നത് കാര്യക്ഷമമാക്കണം. വെള്ളം കുടിച്ച് നമ്മുടെ ശരീരത്തെ അവിടത്തെ ക്ലൈമറ്റുമായി സ്റ്റെബിലൈസ് ചെയ്യിക്കുക പ്രധാനമാണ്. ചെന്ന ആദ്യ രണ്ടു ദിവസം ഫിസിക്കല്‍ ആക്ടിവിറ്റീസ് ഒഴിവാക്കണം. നോര്‍മലി കഴിക്കാറുള്ളതിനെക്കാള് കുറവ് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ആദ്യ ദിവസങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കാം.
ജീവനുവരെ അപകടമായേക്കാവുന്ന തരത്തിലുള്ള തണുപ്പാണ് പലപ്പോഴും അനുഭവപ്പെടുക. പോകും മുമ്പ് മെഡിക്കല്‍ കിറ്റും ശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങളും കയ്യില്‍ കരുതണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ഒരിക്കലും ഒഴിവാക്കരുത്. 65 വയസ്സിനു മുകളിലുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം അവിടെക്ക് യാത്ര ചെയ്യണം.
വസ്ത്രങ്ങളുടെ കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ജാക്കറ്റുകള്‍, തെര്‍മല്‍ വസ്ത്രങ്ങള്‍, സ്വെറ്ററുകള്‍, കമ്പിളി സോക്സ്, തൊപ്പി, മഫ്ലര്‍ എന്നിവ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മികച്ച ക്വാളിറ്റിയുള്ള വസ്ത്രങ്ങളാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തണുപ്പായതിനാല്‍ ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത് സാധാരണയാണ്. ഇതിനായി ലിപ്ബാം, കോള്‍ഡ് ക്രീം എന്നിവ കരുതണം. കൂളിംഗ് ഗ്ലാസ് ധരിക്കുക.
ലഡാക്കിലെ തെരുവുനായ്ക്കളെ കരുതിയിരിക്കണം. അവിടുത്തുകാര്‍ പ്രത്യേകം ഭക്ഷണം കൊടുത്തു വളര്‍ത്തുന്നതാണ് തെരുവു നായ്ക്കള്‍. വലിപ്പത്തിലും കാഴ്ചയിലും നാട്ടില്‍ കാണുന്ന തെരുവ് നായ്ക്കളില്‍ നിന്നും വ്യത്യസ്തരാണ്. രാത്രി 10 മണിക്കുശേഷം പുറത്തിറങ്ങുന്നത് സൂക്ഷിച്ചു വേണം. ആക്രമകാരികളായ നായ്ക്കളില്‍ നിന്നും ഉപദ്രവമേല്ക്കാനുള്ള സാധ്യത കൂടുതലാണ്.
നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ കയ്യില്‍ എപ്പോഴും ആവശ്യത്തിനു വെള്ളം കരുതണം. മദ്യപാനം നിര്‍ജ്ജലീകരണത്തിലേക്കും മറ്റു അസ്വസ്ഥതകളിലേകേകും നയിക്കുന്നതിനാല്‍ യാത്രക്കിടെ മദ്യം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലേ ലഡാക്ക് പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.