സുജിത് ഭക്തൻ്റെ പുതിയവീട്ടിലെ നോമ്പുതുറയും വിശേഷങ്ങളും..

14 Views April 12, 2024

എറെ നാള്‍ക്കു ശേഷം പ്രിയ സുഹൃത്ത് സുജിത് ഭക്തന്റെ വീട്ടില്‍ പോകുകയാണ്. അതും നോമ്പു തുറക്കാന്‍. ചെറു നമ്പുതുറ കഴിഞ്ഞിട്ടാണ് ചെന്നത്. പ്രത്യേകം തെരെഞ്ഞെടുത്ത വെജിറ്റേറിയന്‍ വിഭവങ്ങളും വെറൈറ്റി പുഡിങ്ങും കയ്യില്‍ കരുതിയിട്ടുണ്ട്. അതിന്റെ പരിഭവം ഉണ്ടായിരുന്നു. മാംസാഹാരിയായ എനിക്കുവേണ്ടി സസ്യാഹാരിയായ അവരെ അതിനായി തത്ക്കാലം കഷ്ടപ്പെടുത്തണ്ട എന്നു കരുതി.

സുജിത്തിന്റെ വീട് പാര്‍പ്പിന് ഞാന്‍ മലേഷ്യന്‍ ട്രിപ്പിലായതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഭാര്യയും ഉമ്മിച്ചിയും മക്കളുമാണ് പങ്കെടുത്തത്. തിരിച്ചെത്തിയാല്‍ വരുമെന്ന് ഉറപ്പു പറഞ്ഞതാണ്. നോമ്പു തുറക്കാന്‍ എത്താമെന്ന് പറഞ്ഞിട്ട് ഒമ്പതരയായി അവിടെയെത്തിയപ്പോള്‍. സുജിത്തും, ശ്വേതയും, ഋഷിക്കുട്ടനും, അച്ഛനും അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. ചെന്ന പാടെ ഭക്ഷണത്തിലേക്കാണ് കടന്നത്. എനിക്കു നോമ്പു തുറക്കാനാണെങ്കിലും അവര്‍ക്കിഷ്ടപ്പെടുന്ന വെജ് വിഭവങ്ങളാണ് കരുതിയത്. പലതും അവര്‍ക്ക് മുഴുവനായും കഴിക്കാനും പറ്റിയില്ല. ഭക്ഷണവും വര്‍ത്തമാനവുമൊക്കെയായി നേരം പോയതറിഞ്ഞില്ല. പിന്നെ ഫ്‌ളാറ്റിന്റെ അക കാഴ്ചകളിലേക്ക് കടന്നു. വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന അകത്തളങ്ങള്‍. സിംപിള്‍ ആന്റ് എലഗന്റ് ഇന്റീരിയര്‍ വര്‍ക്ക്. വളരേ സ്‌പേഷ്യസ്. കാറ്റും വെളിച്ചവും വേണ്ടുവോളമുണ്ട്. കൊച്ചിയുടെ നൈറ്റ് ലൈഫ് വൈബ് ആസ്വദിക്കാന്‍ വെറുതെയൊന്നു ബാല്‍ക്കണിയിലേക്ക് ഇറങ്ങിയാല്‍ മതി. ഉറങ്ങാത്ത കൊച്ചി കണ്ടങ്ങനെ നിന്നു പോകും. സുജിത്തിന്റെ പുസ്തക വിശേഷങ്ങള്‍ പറഞ്ഞു. കവര്‍ ഡിസൈന്‍ കൗതുകമായിട്ടുണ്ട്. എന്റെയും ആദ്യ പുസ്തകം സ്‌പെസിബ ഉക്രെയിന്‍ പ്രകാശനത്തിനൊരുങ്ങുകയാണ്. ആ വിശേഷങ്ങളും പുതിയ യാത്ര പ്ലാനുകളുമൊക്കെ പറഞ്ഞു തീര്‍ത്ത് മനസ്സു നിറഞ്ഞ സന്തോഷത്തോടെ തിരിച്ചു പോന്നു.

| | Iftar with Sujith Bhakthan and Home Tour ||

Tags :
Go to top