
വിയറ്റ്നാമിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ എന്റെ കൂടെ വരുന്നോ? Travel with Harees Ameerali – Tour to Vietnam. ഇതിഹാസങ്ങളും പ്രകൃതിസൗന്ദര്യവും ചേർന്ന നാടാണ് വിയറ്റ്നാം. ഹാലോംഗ് ബേയുടെ അദ്ഭുതങ്ങൾക്കും ഹോ ചി മിൻ സിറ്റിയുടെ ആവേശത്തിനും ഇനി നേരിൽ സാക്ഷിയാവാം. വ്യത്യസ്ത രുചികളോടു കൂടിയ ഭക്ഷണങ്ങളും സൗഹൃദരായ ജനങ്ങളും ഇവിടെ കാത്തിരിക്കുന്നു. സാഹസികതയും സാംസ്കാരിക വൈവിദ്ധ്യവും ആഗ്രഹിക്കുന്ന യാത്രികനാണോ നിങ്ങൾ? എങ്കിൽ വിയറ്റ്നാം നിങ്ങൾക്കുള്ള രാജ്യം കൂടിയാണ്. കേരളത്തിൽ നിന്ന് വ്യത്യസ്തമായ ഒരു അന്തർദേശീയ സഞ്ചാരലോകത്തിലേക്ക് – വിയറ്റ്നാം എന്ന അപൂർവമായ ഭൂമിയിലേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്.
വിയറ്റ്നാം എന്തുകൊണ്ട് സന്ദർശിക്കണം ?
എന്തൊക്കെയുണ്ട് കാണാൻ?
1 ഹാനോയ് & ഹോ ചി മിൻ സിറ്റി ( Hanoi and Ho Chi Minh City)
ചരിത്രവും ആധുനികതയും ചേർന്ന നഗരങ്ങൾ.
2 ഹാ ലോങ്ങ് ബേ ( Halong Bay)
UNESCO ലോക പൈതൃക കാഴ്‌ചകൾ , പച്ച പുതച്ച കരിമ്പാറകളാൽ ചുറ്റപ്പെട്ട കടൽതീരം.
3 ഹോയാൻ പ്രാചീന നഗരം (Hoi An)
ചെറുതും സൗന്ദര്യപ്രദവുമായ തെരുവോരങ്ങൾ.ചൈനീസ്-ജാപ്പനീസ് ശൈലി വാസ്തു കലയിൽ നിർമ്മിച്ച കെട്ടിടങ്ങൾ.
4 സാപ്പാ & ഡാൽട്ട് (Sapa and Dalat)
മലഞ്ചരിവുകളിലും
റൈസ് ടെറസുകളിലും സഞ്ചരിക്കാൻ ആഗ്രഹമില്ലേ നിങ്ങൾക്ക്. എങ്കിൽ ഇങ്ങോട്ട് പോര്.
5 കു ചി തുരങ്കങ്ങൾ ( Cu Chi Tunnels)
വിയറ്റ്നാം യുദ്ധത്തിലെ ചരിത്രപാഠം.ചരിത്രവും സഹസികതയും ഒത്തു ചേരുന്ന ഇടം.
6 വിയറ്റ്നാം ബീച്ചുകൾ
നാ ട്രാങ്( Nha Trang), ഡാനാങ്(Da Nang), ഫു ക്വോക് ( Phú Quốc ) എന്നിങ്ങനെ നിരവധി ശാന്തമായ കടൽതീരങ്ങൾ. കാണാം കടലോളം കടൽ.
കേരളത്തിൽ നിന്ന് വിമാന യാത്ര എങ്ങനെ?
വിമാനയാത്ര സമയം: കൊച്ചിയിൽ നിന്ന് ഹാനോയിലേക്കോ ഹോ ചി മിൻ സിറ്റിയിലേക്കോ പറക്കാൻ ശരാശരി 8 മുതൽ 11 മണിക്കൂർ വരെ വേണം. കണക്റ്റിംഗ് ഫ്‌ളൈറ്റുകൾ ആണ് പ്രധാന ആശ്രയം.
പ്രധാന വിമാന സർവീസുകൾ: AirAsia, Scoot, Singapore Airlines, Thai Airways, VietJet Air.
വിസ വിവരങ്ങൾ
ഇ-വിസ സംവിധാനം – www.immigration.gov.vn എന്ന സൈറ്റിലൂടെ അപേക്ഷിക്കാം.
വിസ ചെലവ് – ഏകദേശം USD 25 (ഇ-വിസയ്ക്ക്).
30 ദിവസം വരെ ടൂറിസ്റ്റ് വിസ ലഭ്യമാണ്.
കറൻസി
വിയറ്റ്നാമീസ് ഡോംഗ് (VND) ആണ് പ്രാദേശിക കറൻസി.
INR 1 = ഏകദേശം 300 VND (നിലവിലെ നിരക്ക് അനുസരിച്ചു).
യുഎസ് ഡോളർ ഏതാനും സ്ഥലങ്ങളിൽ സ്വീകരിക്കും, പക്ഷേ ഡോംഗ് ഉപയോഗിക്കുകയാണ് എളുപ്പം.
യാത്രികർക്കുള്ള മറ്റ് പ്രധാന ടിപ്പുകൾ
1 പോക്കറ്റ് ഫ്രണ്ട്‌ലി ആൻഡ് ഫാമിലി ഫ്രണ്ട്‌ലി.ബജറ്റ് ട്രിപ്പുകൾക്ക് അനുയോജ്യമായ രാജ്യമാണ് വിയറ്റ്നാം .
2 ഇംഗ്ലീഷ് ഭാഷ മുഖ്യ നഗരങ്ങളിൽ മാത്രം കാര്യക്ഷമം.ഒരു ട്രാൻസ്ലേറ്റർ ആപ്പ് ഉപകാരപ്പെടും.
3) ഫോ, ബൻ മീ, ഫ്രഷ് റോളുകൾ തുടങ്ങിയവ സന്ദർശകനെ ആകർഷിക്കും.
4 ആദ്യം തന്നെ ഒരു SIM കാർഡ് എടുക്കണം. സുസ്ഥിരമായ ഇന്റർനെറ്റിനായി.
5 പൊതു ആചാരങ്ങൾ പാലിക്കുക – ക്ഷേത്ര സന്ദർശനത്തിനുള്ള ഡ്രസ്സ് കോഡ് പാലിക്കുക.
6 ആഴ്ച ചന്തകളിൽ ലോകോത്തര ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ കിട്ടും.
7 ബൈക്ക് റന്റൽ എടുത്ത് രസകരമായ നഗര യാത്രകൾ ചെയ്യാം.
8 മെയ് മുതൽ ഒക്ടോബർ വരെ മഴയുള്ള കാലാവസ്ഥയാണ്. അതുകൊണ്ട് നവംബർ-മാർച്ച് യാത്രക്ക് ഉത്തമം.
എന്തുകൊണ്ട് വിയറ്റ്നാം യാത്രയിൽ ട്രാവൽ ഏജൻസിയെ സമീപിക്കണം?
1 വിസ സംവിധാനം
എല്ലാ രേഖകളും ശരിയായ രീതിയിൽ തയ്യാറാക്കുന്നത്.
2 കസ്റ്റം മേഡ് ഐറ്റിനറികൾ – നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് യാത്രയുടെ പാക്കേജ്.
3 യാത്രക്കിടയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏജന്റ് സഹായിക്കും.( പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ )
4 ബഡ്ജറ്റ് – ഫ്രണ്ട്‌ലി പദ്ധതി – ചെലവുകൾക്കുള്ള കൃത്യമായ നിയന്ത്രണം.
5 ഫ്ളൈറ്റ്, ഹോട്ടൽ, ഇൻഷുറൻസ് – ഒറ്റ ഇടത്തുനിന്ന് എല്ലാം.
6.സർവീസ് ഗ്യാരണ്ടി – താങ്കൾക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ 24×7 പിന്തുണ.
7 ടെൻസ് ഫ്രീ യാത്ര. വിയറ്റ്നാമിലൂടെ സുരക്ഷിതവും വിശ്വസനീയവുമായ യാത്ര.
8 വിശ്വാസം & പരിചയം – നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ ഭാവനയിൽ അനുയോജ്യമായ രീതിയിൽ ഗൈഡൻസ്.
വിയറ്റ്നാം ഒരു വിശുദ്ധ സാംസ്കാരികഭൂമിയാണ്. പ്രകൃതി ഒരുക്കിയ മനം നിറക്കുന്ന കാഴ്ചകൾ, സമാധാനപരമായ ഗ്രാമജീവിതം, ആധുനിക നഗരവാസം, രുചികരമായ ഭക്ഷണങ്ങൾ, വഴികൾക്ക് കീഴിൽ ഒളിച്ചിരിക്കുന്ന ചരിത്രകഥകൾ… ഈ യാത്ര നിങ്ങളുടെ ജീവിതത്തിൽ പുതുമയുടെ കവാടം തുറക്കും.
എങ്കിൽ കുടുംബവുമായി തയ്യാറല്ലെ വിയറ്റ്നാം യാത്രയ്ക്ക്.