ടൂർ പോകുകയാണെങ്കിൽ ഹാരീസ് ഇക്കയുടെ കൂടെ പോണം… പറഞ്ഞു വരുന്നത്… റോയൽ സ്കൈ ഹോളിഡേയ്സ്ന്റെ ടൂർ പാക്കേജസ് നെ കുറിച്ചാണ്. ഇത് രണ്ടാമത്തെ തവണ യാണ് ഞങ്ങൾ ഹാരിസ് ഇക്കാടെ ടൂർ പാക്കേജ് ഇൽ പോകുന്നത്.
ആദ്യമൊക്കെ ഞങ്ങൾ ടൂർ പ്ലാൻ ചെയ്യുമ്പോൾ, ഞങ്ങൾ ഫാമിലി മാത്രം പോകാൻ ആണ് ആഗ്രഹിച്ചിരുന്നത്.. പ്രൈവസി, കംഫേർട്ട്.. എല്ലാം നോക്കി.. അവസാനം ഒരു മണാലി ട്രിപ്പ് പോയത്. ഇതാണ് മണാലി എന്ന് പറഞ്ഞു തന്നു ഒരു ചടങ്ങു കഴിച്ചു, വയസ്സായ ഒരു ഡ്രൈവർ ഞങ്ങളെ തിരിച്ചു ഡൽഹി എയർപോർട്ട് ഇൽ കൊണ്ട് വന്നു ഇറക്കി വിട്ടു…. അപ്പോഴൊന്നും അതിൽ കുറവ് തോന്നിയില്ല.. ഇതൊക്കെ തന്നെ ആണ് ആക്ടിവിറ്റീസ് എന്നൊക്കെ.. വിചാരിച്ചു.. എങ്കിലും , മനസ്സിൽ വിചാരിച്ച കുറച്ചു സ്ഥലങ്ങൾ കാണാൻ പറ്റിയില്ല എന്നൊരു വിഷമം മനസ്സിൽ ബാക്കി ആക്കി ഡെൽഹിയോട് യാത്ര പറഞ്ഞു… ഹിമാചൽ ഇൽ തിരിച്ചു വരുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു…
കൊറോണ ഒക്കെ വന്നു ആകെ ഡിപ്രെഷൻ അടിച്ചിരുന്ന സമയത്തു നിസാർ ഇക്കടെ ഡോക്ടർ കൂടി ആയ ഒരു ഫ്രണ്ട് സജെസ്റ്റ് ചെയ്തതാണ് ഹാരീസ് അമീർ അലി യുടെ കൂടെ മണാലി ട്രിപ്പ്..
ഞാൻ ആദ്യം പോയി നോക്കട്ടെ എന്ന് പറഞ്ഞു നിസാരിക്ക പോയി. അന്ന് പിള്ളേർക്ക് എക്സാം ആയതു കൊണ്ടും ഞങ്ങൾ ഒരിക്കൽ പോയത് കൊണ്ടും എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല.. പിന്നെ നിസാർ ഇക്ക ഒന്ന് ആക്റ്റീവ് ആകുമല്ലോ എന്നും കരുതി…തിരികെ വന്നിട്ട് പറഞ്ഞു യെയും ട്രിപ്പിനെയും ഹാരീസ് ഇക്കയെയും കുറിച്ച് വാ തോരാതെ സംസാരിച്ചു… എന്നിട്ട് അടുത്തമാസം ഏപ്രിൽ വെക്കേഷന് ഫാമിലി ആയിട്ട് പോകാം എന്ന് പറഞ്ഞു.. എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല.. ഒന്നാമത് ഒരിക്കൽ പോയ സ്ഥലം.. പിന്നെ .. ആദ്യം ഞങ്ങൾ പോയതും ഏപ്രിൽ മാസം തന്നെ ആയിരുന്നു.. ഇത് കുറച്ചു കൂടെ ലേറ്റ് ആയി.. ഇനി ചെന്നാൽ അവിടെ മഞ്ഞു പോയിട്ട് പൂട കൂടെ ഉണ്ടാവില്ല… ഇങ്ങനെ ഓരോ ചിന്തകൾ.. മഞ്ഞു പെയ്യുന്ന സമയം ആണെങ്കിൽ ഒന്ന് പോയി നോക്കണം എന്ന് ഉണ്ടായിരുന്നു. നിസാർ ഇക്ക ഒന്ന് വിചാരിച്ച പിന്നെ മാറ്റമില്ല… പിന്നെ കൂടുതൽ വാശി പിടിക്കാതെ … വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ അങ്ങിനെ സെക്കന്റ് മണാലി ട്രിപ്പ് പോയി..റോയൽ സ്കൈ ഇന്റെ കൂടെ..( ഹാരീസ് ഇക്കയുടെ ട്രാവൽ ഏജൻസി ആണ് റോയൽ സ്കൈ.. )
അവിടെ എത്തിയപ്പോ, വോൾവോ ബസ്, അത് കണ്ടപ്പോ തന്നെ സമാധാനം ആയി..ട്രിപ്പിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം വളരെ വിനയത്തോടെ ഞങ്ങളെ എല്ലാം അഭിമുഖികരിച്ചു കൊണ്ട് മണാലി ട്രിപ്പിനെ കുറിച്ച് ഒരു ഷോർട് ഡിസ്ക്രിപ്ഷൻ തന്നു .. വരും വരായികകളെ കുറിച്ച് പറഞ്ഞു തന്നു.., വോമിറ്റിംഗ് ടെൻഡൻസി ഉള്ളവർക്ക് വോമിറ്റിംഗ് ഇന്റെ ടാബ്ലറ്റ് കൊണ്ട് വന്നു തന്നു കോ-ഓർഡിനേറ്റർ. (ഓരോ കുപ്പി വെള്ളവും , ബിസ്ക്കറ്റ് ഉം ) അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട് നമ്മളെ കുറിച്ചുള്ള കരുതൽ. എല്ലാവരും ആ ട്രിപ്പ് എൻജോയ് ചെയ്യണമെന്നുള്ള ആത്മാർത്ഥമായ ആഗ്രഹം..അനാവശ്യമായി ക്യാഷ് ചിലവായി പോകാതിരിക്കാനും, പറ്റിക്കപെടാതിരിക്കാനും ഉള്ള ടിപ്സ്…അതിനു ശേഷം ഓരോരുത്തരായി ഇൻട്രൊഡ്യൂസ് ചെയ്തു.. അന്താക്ഷരി കളിച്ചു .. എല്ലാരും ആക്റ്റീവ് ആയി..
ആ രാത്രി പുലർന്നപ്പോഴേക്കും ഞങ്ങൾ മണാലിയിൽ എത്തി.. ഹോട്ടലിന്റെ മുന്നിലെ ഏതോ ഒരു മലയുടെ മുകളിൽ ഒരു തരി മഞ്ഞു കണ്ടത് ആശ്വാസം നൽകി… ഓരോ സ്ഥലം വിസിറ്റിനു മുൻപും അതിനെ കുറിച്ച് നമ്മൾക്ക് ഒരു ഇൻട്രൊഡക്ഷൻ തരും. എന്തെല്ലാം ചെയ്യാം .. എന്തെല്ലാം ചെയ്യാൻ പാടില്ല എന്നൊക്കെ… മണാലിയിൽ നിന്ന് തിരിച്ചു ഡൽഹിയിലേക്കുള്ള യാത്ര പൊതുവെ ബോറിങ് ആയിരിക്കും.. എന്നാൽ എല്ലാവരുടെയും എക്സ്പീരിയൻസ് പങ്കുവെച്ചും, പാസിംഗ് ദി പാർസൽ ഗെയിം കളിച്ചും സമയം പോയത് അറിഞ്ഞില്ല. പാർസൽ കിട്ടുന്നവർ പാഴ്സലിലെ ചിറ്റെടുത്തു അതിൽ പറഞ്ഞിരിക്കുന്ന ആക്ടിവിറ്റി ചെയ്യണം..ആക്ടിവിറ്റി ചെയ്യുന്നവർക്കൊക്കെ 100 രൂപ കിട്ടും.. അങ്ങിനെ എല്ലാത്തരത്തിലും നമ്മളെ എൻഗേജ്ഡ് ആക്കി ബോർ അടിപിക്കാതെ,ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പാക്കേജ് ആണ് ഇവരുടെ…
ട്രിപ്പ് കഴിഞ്ഞു മടങ്ങുമ്പോൾ, 9000 അടി ഉയരത്തിൽ നിന്ന് ചാടി പാരാ ഗ്ലൈഡിങ്ങും എത്രയോ മീറ്റർ ദൂരത്തിൽ റാഫ്റ്റിംഗും കഴിഞ്ഞു ആ പുഴയിലെ തന്നെ മീനിനെ ചുട്ടു തിന്നു.. ഒരു കാൽപാദം പോയിട്ട് , ഒരു മൺ തരി പോലും വീഴാത്ത ഒരു വലിയ ഗ്രൗണ്ട്ലേക്ക് ഒരു മലയുടെ ഉയരത്തിൽ നിന്ന് ഞങ്ങളെ ഒക്കെ താഴേക്ക് പോയി അടിച്ചു പോളിക്കു.. എന്ന് പറഞ്ഞു ഒരു ടയർ ഇൽ ഉന്തി താഴേക്കു വിടുമ്പോൾ.. .
(” His eyes were saying…. yes i am giving the best to my team…” )
അതിനു മുന്നേ നമ്മുടെ ട്രാവലർ നിർത്തിയത് എല്ലാവരും കളിച്ചു, മഞ്ഞു കട്ടയിൽ മുഴുവൻ
അഴുക്കു പിടിച്ച ഒരു ആക്ടിവിറ്റി ഏരിയയിലായിരുന്നു.. അതിൽ തൃപ്തിയില്ലാതെ ആണ് അവിടെ നിന്നും ഒരു പാട് മുകളിലേക്ക് പ്രത്യേക അനുമതി വാങ്ങി ഞങ്ങളെ കൊണ്ട് പോയത്.. അദ്ദേഹത്തിന്റെ കൂടെ ട്രിപ്പ് പോയവർക്കേ മനസ്സിലാവൂ, ആ കരുതൽ.. ഓരോ കാര്യത്തിലും ഉള്ള വ്യക്തത.. ഹോട്ടൽ റൂംസ് അലോട്ട് ചെയ്യുന്നത് വരെ .. ബാച്ലർസിനു ഒരു ഏരിയ, ഫാമിലിക്ക് വേറെ ഏരിയ.. ഒന്നും ഒരു ഓട്ട പ്രദക്ഷിണമോ കാണിച്ചു കൂട്ടലോ അല്ല.. ആത്മാർത്ഥമായി.. നമ്മൾ എല്ലാം എന്ജോയ് ചെയ്യണം എന്ന് കരുതി… വെൽ പ്ലാൻഡ് ആൻഡ് എക്സിക്യൂട്ടഡ് …
അതെ പോലെ തന്നെ ആയിരുന്നു ഞങ്ങടെ തായ്ലൻഡ് ട്രിപ്പ്… നൂറ്റി തൊണ്ണൂറ്റി എട്ടാമത്തെ പ്രാവശ്യം തായ്ലൻഡ് സന്ദർശിക്കുന്ന ഒരാളുടെ കൂടെ ട്രിപ്പ് പോകുമ്പോൾ, I am sure we got the best of Pattaya and Bangkok.. ഇവിടെയും പുതിയ കാഴ്ചകളും , പലതരത്തിൽ ഉള്ള ഭക്ഷണങ്ങളും, ആക്ടിവിറ്റീസ് ( പാര സൈലിങ് , അണ്ടർ സീ വാൾക് , ജെറ്റ് സ്കീ, ബനാന റാഫ്റ്റിങ് , എലിഫൻ്റ് ഷോ , ടൈഗർ പാർക്ക് വിസിറ്റ്, സഫാരി വേൾഡ് യാത്ര) ഒക്കെ ആയി ഞങ്ങൾ അഞ്ചു ദിവസവും എന്ജോയ് ചെയ്തു…
കാശ്മീരും സിങ്കപ്പൂരും.. മലേഷ്യയും യൂറോപ്പും ഒക്കെ ഹാരീസ് ഇക്ക യുടെ തന്നെ ടൂർ പാക്കേജിൽ പോകണമെന്ന ആഗ്രഹത്തോടെ…